കുവൈറ്റ്: കോവിഡ് 19 കൊറോണ വൈറസ് ആശങ്ക പടര്‍ത്തി രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ മേഖലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കുവൈറ്റ്. രോഗവ്യാപനം തടയാൻ എല്ലാ ശ്രമങ്ങളും സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും നടത്തുന്നുണ്ട്. ഇതിൻറെ ഭാഗമായി മാസ്കുകൾ പൊതുവിതരണ കേന്ദ്രത്തിലൂടെ വിതരണം ചെയ്യും,
കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്. ദിവസവും രാവിലെ 8മണി മുതൽ ഒരു മണി വരെയും വൈകുന്നേരം 4 മുതൽ 8 വരെയുമാകും മാസ്കുകൾ വിതരണം ചെയ്യുക. കൊറോണ ഭീതിയിൽ മാസ്കുകൾക്ക് ആവശ്യം വർധിച്ചതോടെ വില കുത്തനെ കൂട്ടിയും കരിഞ്ചന്തയിലെ വിൽപ്പനയും സജീവമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സര്‍ക്കാർ ഇടപെടലുണ്ടായതെന്നാണ് സൂചന.