കൊറോണ വൈറസ് : ചൈനയിലെ കുവൈറ്റ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം

0
27

ബീജിംഗ്: ഭീതി പടർത്തി ചൈനയിൽ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രതാ നിർദേശവുമായി കുവൈറ്റ്. ചൈനയിലെ വിവിധ നഗരങ്ങളിലും ജില്ലകളിലും ആശങ്ക പരത്തി കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റി പൗരന്മാർക്ക് ജാഗ്രതാ നിർദേശം

രോഗം പ്രതിരോധിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച എല്ലാ മുന്‍കരുതൽ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നാണ് ഗുവാങ്സുവിലെ കുവൈറ്റ് കോൺസുലേറ്റ് ജനറൽ പുറപ്പെടുവിച്ച് പ്രസ്താവനയിൽ പറയുന്നത്.

പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, തിരക്കുള്ള പ്രദേശങ്ങളിൽ നിന്നൊഴിഞ്ഞ് നിൽക്കുക തുടങ്ങിയ മുൻ കരുതലുകൾ സ്വീകരിക്കണം. ഇത് കൂടാതെ ചൈനീസ് ഹെൽത്ത് കമ്മീഷൻ പുറത്തിറക്കിയ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നുമാണ് അറിയിപ്പ്. ഇതിന് പുറമെ കുവൈറ്റി പൗരന്മാര്‍ക്ക് അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിനായി ഗുവാങ്സുവിലെ കോൺസുലേറ്റിൽ 02038078070 എന്ന് ഹോട്ട്ലൈൻ നമ്പറും പ്രവർത്തിക്കുന്നുണ്ട്.