കൊറോണ: വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി കുവൈറ്റ് ഭരണകൂടം

0
23

കുവൈറ്റ്: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കുവൈറ്റ്. നിലവിലെ സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്വ ബോധത്തോടെ ഉപയോഗിക്കണമെന്നും പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

‘രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രാദേശികമായ അവസ്ഥകൾ അടക്കം കണക്കിലെടുത്ത് ദേശീയ ഉത്തരവാദിത്തമായി കണ്ട് രോഗത്തെ ചെറുക്കാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണച്ച് സഹകരിക്കണം എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം കടുത്ത ശിക്ഷകൾ തന്നെ നേരിടേണ്ടി വരുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.