കോവിഡ് 19 കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലാണ് ഇപ്പോൾ കൊറോണ കേസ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളിൽ യുഎഇയ്ക്ക് പുറമെ ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിൽ യുഎഇയിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇത്. ഗള്‍ഫ് മേഖലയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ തന്നെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും പ്രതിരോധ സംവിധാനങ്ങൾ ഊർജിതമാക്കിയിരുന്നു. എന്നാൽ യുഎഇയ്ക്ക് പിന്നാലെ ബഹ്റൈനിലും ഒമാനിലും കുവൈറ്റിലും ഇപ്പോൾ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈറ്റിൽ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബഹ്റൈനിൽ 17 പേർക്കും ഒമാനില്‍ ഒരാൾക്കുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവരുടെയൊക്കെ ആരോഗ്യ നില തൃപ്തികരമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.