റിയാദ്: രാജ്യത്ത് ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സൗദി. കഴിഞ്ഞ ദിവസമാണ് സൗദിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് ബഹ്റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശിക്കാണ് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലും കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും കൊറോണ വൈറസ് സാന്നിധ്യം അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ സൗദി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കർശന നിയന്ത്രണങ്ങളും വിലക്കുകളുമായി രോഗത്തെ പ്രതിരോധിക്കാൻ സർവ സജ്ജരായിരുന്നു. മുൻകരുതൽ എന്ന നിലയ്ക്ക് 25 ആശുപത്രികളിലായി ഐസോലേഷൻ വാർഡുകളും ഒരുക്കിയിരുന്നു,