കൊല്ലം ജില്ലാ പ്രവാസി സമാജം രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

0
20
കൊല്ലം ജില്ലാ പ്രവാസി സമാജം പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സ്മരണാർത്ഥം കൂടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നൂറ്റിഇരുപതോളം ദാതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പ്  നവംബര്‍ 20ന് രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അദാൻ ഹോസ്പിറ്റലിന് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ആണ് നടത്തിയത്. ഡിലൈറ്റ്സ് മ്യൂസിക് ബാൻഡിന്റെ വെർച്വൽ മ്യൂസിക്കൽ ലൈവും കൂടെ നടത്തുക ഉണ്ടായി.
സമാജം വൈസ് പ്രസിഡന്റ് ഡോക്ടർ സുബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ രഘുബാൽ സ്വാഗതവും ഡോക്ടർ രാജേഷ് പോനത്തിൽ ക്യാമ്പ് ഉദ്ഘാടനവും  നിർവഹിച്ചു . സമാജം ജനറൽ സെക്രട്ടറി ശ്രീ അലക്സ് മാത്യു, രക്ഷാധികാരികളായ ശ്രീ ജേക്കബ് ചണ്ണപ്പേട്ട, ശ്രീ ജോയി ജോൺ തുരുത്തിക്കര, BDK രക്ഷാധികാരി ശ്രീ മനോജ് മാവേലിക്കര, ശ്രീ രാജൻ തോട്ടത്തിൽ, ICSG ചീഫ് കോർഡിനേറ്റർ ശ്രീ സുരേഷ് കെ പി, രക്തദാന ക്യാമ്പ് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ജയൻ സദാശിവൻ എന്നിവർ ആശംസകൾ അറിയിച്ചു.
 കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികളായ ശ്രീ പ്രമിൽ പ്രഭാകരൻ, ശ്രീ ബിനിൽ T. D, ശ്രീ ബൈജു മിഥുനം, ശ്രീ വത്സരാജ്, ശ്രീ അബ്ദുൽ വാഹിദ്, ശ്രീ ലാജി എബ്രഹാം, ശ്രീ സജിമോൻ, വനിതാ വേദി കൺവീനർ ശ്രീമതി റീനി ബിനോയ്‌, ശ്രീ റെജി മത്തായി, ശ്രീ സലിൽ വർമ്മ, ശ്രീ വർഗീസ് വൈദ്യൻ, ശ്രീമതി രഞ്ജന ബിനിൽ, ശ്രീമതി ആശാ പ്രശാന്ത്, ശ്രീമതി ലിനി ജയൻ എന്നിവർക്കൊപ്പം സമാജം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ടീം BDK അംഗങ്ങളായ യമുന, ബിജി, റോസ്മിന്‍, സോയോസ്, ജയകൃഷ്ണന്‍, ബീന, ജോളി എന്നിവരും രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. സമാജം ട്രഷറർ ശ്രീ തമ്പി ലൂക്കോസ് രക്തദാന ക്യാമ്പിന് അവസാനം നന്ദി പ്രകാശിപ്പിച്ചു.
 രക്തദാനം എന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളായ എല്ലാ ദാതാക്കൾക്കും നേതൃത്വം നൽകിയവർക്കും സഹകരിച്ചവർക്കും കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആത്മാര്‍ഥമായ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.