കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ്, ഓണം – ഈദ് സംഗമം സംഘടിപ്പിച്ചു.

0
25

കുവൈറ്റ് സിറ്റി: -കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് കേരളത്തിന്റെ ദേശീയ ഉത്സവം ഓണവും ത്യാഗ സ്മരണകളുണർത്തുന്ന ഈദ് ആഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ നടന്ന ആഘോഷങ്ങ ൾ പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ജേക്കബ്ബ് ചണ്ണപ്പേട്ട ഉത്ഘാട നം ചെയ്തു. പി.ജി.ബിനു, (വോയിസ് കുവൈറ്റ് ) സക്കീർ പുത്തൻ പാലം (കെ.കെ.പി.എ ) അനിൽ ആറ്റുവ, അബ്ദുൽ അസീസ് (ജോയ് ആലുക്കാസ് ) വനിത വേദി കൺവീനർ രൻജന ബിനിൽ എന്നിവർ ആശംസകളർപ്പിച്ചു. പത്താം തരത്തിൽ ഉന്നത വിജയം നേടിയ അംഗളുടെ കുട്ടികളായ കിരൺ ജെ സെബാസ്റ്റ്യൻ, തോമസ് കെ. സിബി, നേഹ ഗ്രേസ് ബൈജൂ, ബിബിൻ ടി. അജി, ആദിത്യ എ. എന്നിവരെ വേദിയിൽ ആദരിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതവും, പ്രോഗ്രാം ജനറൽ കൺവീനർ ജയൻ സദാശിവൻ നന്ദിയും പറഞ്ഞു. വിവിധ യൂണിറ്റ്കൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന ,മാർഗ്ഗം കളി, സംഘഗാനം, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ട്. വള്ളംകളി, വില്ലടിച്ചാമ്പാട്ട്, പൂക്കളം, മാവേലി എഴുന്നുള്ളത്ത് എന്നിവയും , വിഭവ സമൃദ്ധമായ സദ്യയും പരിപാടികൾക്ക് മിഴിവേകി. തമ്പിലൂക്കോസ്,വർഗ്ഗീസ് വൈദ്യൻ. സലിൽ വർമ്മ. ഡോ.സുബു തോമസ്, പ്രമീൾ പ്രഭാകരൻ, റെജി മത്തായി,അബ്ദുൽ വാഹിദ്,ബിനിൽ റ്റി.ഡി , ജോയ് തോമസ്,സംഗീത്. വിജി കുമാർ , ഷാജി സാമുവൽ . റിനിൽ രാജൂ,, റെജി കുഞ്ഞുകുഞ്ഞു , രൻജന ബിനിൽ ,സിബി ജോസഫ് , അബ്ദുൽ നിയാസ്, ലാജി എബ്രഹാം, സജീവ് കുമാർ , ബൈജൂ മിഥുനം, അനി ബാബു, ടിറ്റോ ജോർജ്, പ്രിൻസ്, ജസ്റ്റിൻ, അജയൻ, സജിത്ത്, ജസ്റ്റിൻ പി.ജെ, നോബിൾ എന്നിവർ നേതൃത്വം നൽകി. കുവൈറ്റിലെ വിവിധ സംഘടന ഭാരവാഹികൾ സന്നിഹിതരായിരുന്നു.