കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു

0
7

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു. കബ്ദ്ഫാം ഹൗസിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡൻറ്റ് അലക്സ് മാത്യു ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ബിനിൽ ദേവരാജൻ, ട്രഷറർ തമ്പി ലൂക്കോസ്, വനിത ചെയർ പേഴ്സൺ രഞ്‌ജന ബിനിൽ എന്നിവർ ആശംസിച്ചു. തുടർന്ന് കുട്ടികളുടെ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി സാമുവൽ, നൈസാം പട്ടാഴി, വർഗ്ഗീസ് ഐസക്, രാജു വർഗ്ഗീസ്, ദീപു ചന്ദ്രൻ, അജയ് നായർ, ലിൻസി തമ്പി, ദീപു ഡേവിസ് കുര്യൻ, പ്രശാന്തി വർമ്മ എന്നിവർ നേതൃത്വം നൽകി.