രണ്ട് മാസമായി അലിബാബ ഗ്രൂപ്പ് സ്ഥാപകനായ ചൈനീസ് കോടിശ്വരൻ ജാക് മായെ കാണാനില്ല! “ആഫ്രിക്കാസ് ബിസിനസ്സ് ഹീറോ ” എന്ന ടാലന്റ് ഷോയുടെ ഫൈനൽ എപ്പിസോഡിൽ ജാക് മാ ജഡ്ജായി എത്തേണ്ടതായിരുന്നു. എന്നാൽ ജാക്കിന് പകരം കമ്പനിയിലെ മറ്റൊരു ഉദ്യോഗസ്ഥനെയായിരുന്നു. ഇതോടെയാണ് ജാക് മായെ കാണാനില്ലെന്ന അഭ്യൂഹം ശക്തമായത്. അതേസമയം ഷോയുടെ ഫൈനലിൽ എത്താൻ കഴിയാക്കിരുന്നത് സമയക്രമത്തിലുണ്ടായ പ്രശ്നങ്ങളാണെന്ന് കമ്പനി വക്താവ് വിശദീകരിച്ചു.
ചൈനീസ് ആന്റി ട്രസ്റ്റ് ഏജൻസിയുടെ അന്വേഷണം അലിബാബ ഗ്രൂപ്പ് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജാക്മാ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അലബാബ ഈ കൊമേഴ്സിനെതിരെ വിരമിച്ച സ്കൂൾ ടീച്ചർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കുത്തകപരമായ സമീപനം വ്യാപാരത്തിൽ സ്വീകരിക്കുന്നുവെന്നാണ് പരാതി. ഇതിനെ തുടർന്ന് നാടകീയമായി അലി ബാബയുടെ 37 ബില്യൺ ഡോളർ ഇനിഷ്യൽ പബ്ളിക് ഗാഫർ ചൈന റദ്ദാക്കിയിരുന്നു.