കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് വനിതാ വേദി ഇഫ്താർ സംഗമം നടത്തി

0
28

കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 21 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഖബദ് മേഖലയിൽ ഇഫ്താർ സംഗമവും ഭക്ഷണം വിതരണവും വിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ വനിതാ ചെയർപേഴ്സൺ  സോണൽ ബിനു അധ്യക്ഷത വഹിച്ചു. ജോയിന്റ് ചെയർപേഴ്സൺ  ഷിഫ ഷെജിൻ സ്വാഗത പ്രസംഗം നടത്തി. കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് പ്രസിഡന്റ്  നിജിൻ മൂലയിൽ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് ജനറൽ സെക്രട്ടറി  ജിത്തു തോമസ്, ട്രഷറർ സുബിൻ ജോർജ്, രക്ഷാധികാരി  അനൂപ് സോമൻ, അഡ്വൈസറി ബോർഡ് അംഗം  സെനി നിജിൻ എന്നിവർ ആശംസാ അർപ്പിച്ചു. ജോയിന്റ് വനിതാ ചെയർപേഴ്സൺ  ബീന വർഗീസ് നന്ദി രേഖപ്പെടുത്തി.എക്സിക്യൂട്ടീവ് അംഗങ്ങളായ Dr. റെജി, റോബിൻ തോമസ്, നിവാസ് ഹംസ, സുമേഷ് ടി.എസ്., സിജോ കുര്യൻ, ഹരികൃഷ്ണൻ, ബിനു യേശുദാസ്, അനിൽ കുറവിലങ്ങാട്, സുജിത്ത്, ജിനു, ഷൈജു എബ്രഹാം, പ്രതീപ്, ജോസഫ് കെ.ജെ., വിപിൻ നായർ, ജിജുമോൻ, പ്രജിത് പ്രസാദ്, ജോബിൻ, ടിനു എന്നിവരുടെയും വനിതാ വേദി അംഗങ്ങളായ ബിൻസി, സവിത, വീണ, വിദ്യ, അനില, മീര, ലിബിയ, രജനി, നീതു, ലക്ഷ്മി, നിഷ, അശ്വനി, ലിയ, രശ്മി എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റ് കൂട്ടി.റമദാൻ മാസത്തിന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് നടന്ന ഈ സംഗമത്തിന് ഖബദ് മേഖലയിലെ പ്രാദേശിക തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു.