കോട്ടയം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ കോട്ടയം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം വെള്ളൂർ സ്വദേശി സുകുമാരൻ നായർ (59)ആണ് മരിച്ചത്. ഫവാസ് കമ്പനിയിലെ ഇലെക്ട്രിഷ്യൻ ആയിരുന്നു. പതിനാലു വർഷത്തിലേറെയായി കുവൈത്തിലാണ്. മൃതദേഹം കോവിഡ് പ്രോട്ടോകാൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.ഭാര്യ ഷൈലജ, മക്കൾ സുസ്മിത, സുമിത.