കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്; ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും

0
27

തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം എറ്റെടുത്ത് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. ലോക്‌സഭാ കക്ഷി നേതാവിനെ ഇന്ന് ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുക്കും. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്റിലാണ് യോഗം.

കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാകും. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എംപിമാരടക്കം യോഗത്തില്‍ രാഹുലിനോട് ആവശ്യപ്പെടും.

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസില്‍ സജീവമാകുന്നുണ്ട്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകളും യോഗത്തിലുണ്ടായേക്കും.