കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ ജഹറ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
33

കുവൈറ്റ് : 2025 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ജഹറ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.നിസാർ നിലയടുത്ത് – പ്രസിഡന്റ് ,ഫായിസ്ചങ്ങരോത്ത് – വൈസ് പ്രസിഡണ്ട്, നിജേഷ് നാരായൺ -സെക്രട്ടറി, ബാസിത്ത് ബിൻ ഹമീദ് – ജോയന്റ് സെക്രട്ടറി, അനൂപ് കെ കെ – ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ജഹറ ഏരിയ പ്രതിനിധികളായി ,ജാവേദ് ബിൻ ഹമീദ്,ഫൈസൽ കാപ്പുങ്കര,സിബി ഉള്ളാട്ടിൽ,ഷംനാസ് ഇസാഖ്,അഫ്സൽ ചങ്ങരോത്ത് എന്നിവരെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മഹിളാവേദി ജഹറ ഏരിയ ഭാരവാഹികളായി മസ്തൂറ നിസാർ-പ്രസിഡണ്ട്, റന അഫ്സൽ – സെക്രട്ടറി, സജീറ ഷംനാസ് – ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ജഹറ ഏരിയ പ്രതിനിധികളായി ഫിനു ജാവേദ്,മിസ്ന ഫൈസൽ,ഫായിസ ഷംനാസ്,ആരിഫ ബാസിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

റിഗ്ഗായി ഖസർ ഗർണ്ണാട്ട റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡന്റ് അഫ്സൽ ചങ്ങരോത്ത് അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷാഫി കൊല്ലം യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, ,ആർട്ട് ആൻഡ് കൾച്ചർ സെക്രട്ടറി താഹ കെവി,ഡാറ്റ സെക്രട്ടറി ഹനീഫ്. സി,വെബ് ആൻഡ് ഐ ടി സെക്രട്ടറി ഷംനാസ് ഇസ്ഹാഖ് എന്നിവർ സംസാരിച്ചു . രാഗേഷ് പറമ്പത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഫായിസ് ചങ്ങരോത്ത് സ്വാഗതവും ബാസിത്ത് നന്ദിയും രേഖപ്പെടുത്തി.