കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
41

കുവൈറ്റ് സിറ്റി : കോഴിക്കോട്‌ ജില്ലാ അസോസിയേഷൻ കുവൈറ്റ് – 2025 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ സെൻട്രൽ‌ സ്‌കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് നജീബ്. പി വി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് വാർഷിക റിപ്പോർട്ടും, ട്രഷറർ സന്തോഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു.

പ്രസിഡന്റ്‌ : രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി ഷാജി കെ വി‌, ട്രഷറർ ഹനീഫ് സി എന്നിവരെ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ- നജീബ് പി .വി, മജീദ്‌ എം.കെ (വൈസ് പ്രസിഡന്റുമാർ) ജാവേദ്ബിൻ ഹമീദ് (ജോയിന്റ് സെക്രട്ടറി) അസ്‌ലം ടി.വി (ജോയിന്റ് ട്രഷറർ), സന്തോഷ് ഒ.എം (ഓർഗനൈസിങ് സെക്രട്ടറി) സന്തോഷ് കുമാർ (ബെനഫിറ്റ്‌ & കാരുണ്യം) ഫൈസൽ കാപ്പുങ്കര (ആർട്സ് & കൾച്ചർ) സിദ്ധിഖ് സി.പി (വെബ് & ഐടി) റഷിദ് ഉള്ളിയേരി (മീഡിയ & പബ്ലിസിറ്റി) ഷംനാസ് ഇസ്ഹാഖ് (മെമ്പർഷിപ് & ഡാറ്റ) ഷിജു കട്ടിപ്പാറ (സ്പോർട്സ്). എന്നിവരെയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വരണാധികാരി അബ്ദുൽ നജീബ് ടി.കെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ അനുസ്മരണ പ്രമേയം മുസ്തഫ മൈത്രിയും മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അനുസ്മരണ പ്രമേയം നിജാസ് കാസിമും അവതരിപ്പിച്ചു. ഹസീന അഷ്റഫ്, രേഖ ടി.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജാവേദ് ബിൻ ഹമീദ് സ്വാഗതവും, സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.