കോഴിക്കോട് ജില്ലാ അസോസിയേഷൻ ബാലവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
34

കുവൈറ്റ്‌ സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് 2025 കാലയളവിലേക്കുള്ള അസോസിയേഷന്റെ ബാലവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വിളിച്ചു ചേർത്ത യോഗത്തിൽ സാക്കിയ ജുമാന പ്രസിഡന്റ് ആയും, ഐയാസ് ഷംനാസ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു, അസോസിയേഷൻ പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി ഷാജി കെ.വി, ട്രഷറർ ഹനീഫ് സി, മഹിളാവേദി വൈസ് പ്രസിഡന്റ് ഷഹൈജ, എന്നിവർ സംസാരിച്ചു. മഹിളാവേദി നിർവാഹക സമിതി അംഗങ്ങളായ ഫിനു ജാവേദ്, ഫായിസ ഷംനാസ്, ഹരിതമ അമൽ, ഷിഗ്ന പ്രസൂൺ, അനുഷ പ്രജിത്ത്, താജിബ, ജസീല, എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി രേഖ ടി എസ് സ്വാഗതവും, ജോയിൻ സെക്രട്ടറി സഫൈജ നിഹാസ് നന്ദിയും പറഞ്ഞു.