കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി മലയാള ഭാഷ പരീക്ഷാ പ്രവേശനോത്സവം സംഘടിപ്പിച്ചു. നവംബർ ഒന്നാം തിയ്യതി നടന്ന പ്രവേശനോത്സവ ചടങ് അസോസിയേഷൻ രക്ഷാധികാരി ഷെരീഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. മഹിളാവേദി പ്രസിഡണ്ട് ഇന്ദിരാ രാധാകൃഷ്‌ണൻ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. മലയാള ഭാഷാ മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രതിനിധി സജീവ് ജോർജ് കേരള പിറവി ദിനത്തിന്റെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അസോസിയേഷൻ ആക്ടിങ് പ്രസിഡണ്ട് അസ്‌ലം.ടി.വി., ജനറൽ സെക്രട്ടറി അബ്ദുൽ നജീബ്.ടി.കെ, ട്രഷറർ വിനീഷ്.പി.വി, വൈസ് പ്രസിഡണ്ട് ഷൈജിത്.കെ, രക്ഷാധികാരികളായ ഹമീദ് കേളോത്ത്,ഭരതൻ ഇ.സി, ബാലവേദി സെക്രട്ടറി ഇഷൻവി ശ്രീദത്തു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഭാഷ മിഷൻ പ്രതിനിധി സജി ജനാർദ്ധനൻ മലയാള ഭാഷ പഠന ക്ലാസ്സ് എടുത്തു. ചടങ്ങിൽ കുട്ടികളുടെ കലാപ്രകടനവും അരങ്ങേറി. മുഖ്യാതിഥിയായ മലയാള ഭാഷ മിഷൻ പ്രതിനിധിക്ക് അസോസിയേഷൻ വിശിഷ്ട അംഗം പ്രമോദ് ഉപഹാരം നൽകി.
പ്രസ്തുത ചടങ്ങിൽ മഹിളാവേദി ആക്ടിംഗ് സെക്രട്ടറി അനീച്ച ഷൈജിത്ത് സ്വാഗതവും, മഹിളാവേദി വൈസ് പ്രസിഡണ്ട് ജീവ ജയേഷ് നന്ദിയും രേഖപ്പെടുത്തി.