കോഴിക്കോട് ജില്ലാ അസോസിയേഷൻ നാട്ടിൽകുടുങ്ങിയ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി

0
28

കുവൈറ്റ്: കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചുനിൽക്കുമ്പോൾ, കോവിഡ് 19 യാത്രാവിലക്ക് കാരണം കുവൈറ്റിലേക്ക് വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ കോഴിക്കോട് ജില്ലാ അസോസിയേഷൻ അംഗങ്ങൾക്ക് അസോസിയേഷൻ സാമ്പത്തിക സഹായം നൽകി. സഹായധനം ആവശ്യമായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാല്പതോളം പേർക്കാണ് അസോസിയേഷൻ അംഗങ്ങൾ തന്നെ സ്വരൂപിച്ചെടുത്ത തുക കൈമാറിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ ഓരോ അംഗങ്ങളെയും വിളിച്ച് ക്ഷേമാന്വേഷണത്തിന് ശേഷം തുക അവരുടെ ബേങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് കൈമാറുകയാണ് ചെയ്‌തത്‌. ദുരിതകാലത്ത് കിട്ടിയ ഈ സാമ്പത്തിക സഹായം ഖജാനവ് കാലിയായ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് വളരെ അനുഗ്രഹമായി. പലരും തങ്ങളുടെ സന്തോഷം നേരിട്ട് അസോസിയേഷൻ അംഗങ്ങളെ വിളിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും പ്രകടിപ്പിച്ചു. അസോസിയേഷന്റെ ഈ നല്ല പ്രവർത്തിയെ എല്ലാവരും മുക്തകണ്ഡം പ്രശംസിച്ചു. കോവിഡ് കാലത്ത് ധനസഹായത്തിനുപുറമെ ചാർട്ടേർഡ് ഫ്ലൈറ്റ്, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, മെഡിസിൻ വിതരണം, മെഡിക്കൽ ബോധവത്കരണ ക്ലാസ് എന്നിവയും അസോസിയേഷന്റെ മേൽനോട്ടത്തിൽ നടത്തിയിരുന്നു.