കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ്‌ പിക്നിക്-2024 സംഘടിപ്പിച്ചു

0
75

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ അംഗങ്ങൾക്കായി പിക്നിക് സംഘടിപ്പിച്ചു. കബദ് റിസോർട്ടിൽ നടന്ന പരിപാടിയിൽ, അംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ദേയമായിരുന്നു. അസോസിയേഷൻ പ്രസിഡന്റ്‌ നജീബ് പിവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരി രാഗേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജവേദ് ബിൻ ഹമീദ്, മഹിളാ വേദി പ്രസിഡന്റ്‌ ഹസീന അഷ്റഫ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജനറൽ കൺവീനർ ഷിജു കട്ടിപ്പാറ സ്വാഗതവും, അസോസിഷൻ ട്രഷറർ സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. മഹിളാവേദി സെക്രട്ടറി രേഖ ടിഎസ്, ട്രഷറർ മിസ്ന ഫൈസൽ, ജോയിന്റ് കൺവീനർ സിദ്ദീഖ് കൊടുവളളി എന്നിവർ സന്നിഹിതരായിരുന്നു. ഓണം-ഈദ് പരിപാടിയിൽ പങ്കെടുത്ത മഹിളാവേദി, ബാലവേദി അംഗങ്ങളെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.

അംഗങ്ങൾക്കും ബാലാവേദി കുട്ടികൾക്കുമായി നടത്തിയ മത്സര പരിപാടികൾക്ക് വൈസ് പ്രസിഡന്റ്‌ ഫൈസൽ കെ നേതൃത്വം നൽകി. സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ എല്ലാവരും പരിപാടികളില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. മത്സര വിജയികൾക്ക് ഗ്രാൻഡ് ഹൈപ്പർ അടക്കം സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരുന്നു. കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളും, മഹിളാവേദി അംഗങ്ങളും സമ്മാനങ്ങൾ വിതരണം ചെയ്തു. മജീദ് എംകെ, ഷാഫി കൊല്ലം, ഹനീഫ് സി, അസ്‌ലം ടിവി, താഹ കെവി, ഷാജി കെവി, ലാലു, സജിത്ത് കുമാർ, ഷംനാസ് ഇസ്ഹാഖ്, മുജീബ് എം, മുസ്തഫ മൈത്രി, പ്രകാശൻ. എം, അഫ്സൽ. സി, സുരേഷ്, സന്തോഷ് ഒഎം, മനാഫ്, നിസാർ ഇബ്രാഹിം, ഫിനു ജാവേദ്, ഷിഗ്ന, അനുഷ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാവിലെ 9.30 ന് ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം 5 മണിവരെ നീണ്ടുനിന്നു.