കുവൈറ്റ് :കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണം-ഈദ് ആഘോഷം 2024 നാളെ നടക്കും. രാവിലെ 10 മണി മുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വെച്ച് പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും. കൂടാതെ 2023-24 അധ്യയന വർഷത്തെ 10th 12th ക്ലാസ്സുകളിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളെ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.