കോഴിക്കോട് തെക്കേപ്പുറം പ്രീമിയർ ലീഗ് : ടീം ഐ. ടി സിറ്റി ജേതാക്കൾ

0
39

കുവൈറ്റ്‌ സിറ്റി : കോഴിക്കോട് തെക്കേപ്പുറം ടീം സംഘടിപ്പിച്ച മൂന്നാമത് 9A – സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ ടീം ഐ. ടി. സിറ്റി ജേതാക്കളായി. ഫൈനലിൽ ടീം എ.സി.എസ്സിനെ പെനാൽറ്റി ഷുട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് വിജയികളായത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫഹദ് അബ്ദുല്ല, ഡിഫെന്ററായി മനീർഷ, ഗോൾകീപ്പറായി സലിം അബൂബക്കർ, ഫൈനലിലെ മാന് ഓഫ് ദ മാച്ച് ആയി ഹസ്സൻ ഷംസിനെയും തിരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫി മുഖ്യ സ്പോൺസറായ സ്വീറ്റ്‌കോ ഫുഡ്‌സ് ഷാഹുൽ ഹമീദ്, ജാസിം ഐ. ടി സിറ്റി, ഷാജഹാൻ ആംട്ടെൽ, കെ.ട്ടി.പി.എൽ പ്രസിഡന്റ് ഷംസുദ്ദീൻ അടക്കാനി എന്നിവർ കൈമാറി. 7 നും 15 നും വയസ്സിനിടയിലുള്ള കുട്ടികൾക്കുള്ള മത്സരങ്ങളും സംഘടിപ്പിച്ചു. ടീം സ്പോൺസർമാരായ അറബിയൻ കമ്പ്യൂട്ടർ സിസ്റ്റം, കെ.എൻ.ടി.സി, ഐ.ടി.സിറ്റി , ആംട്ടെൽ, ഡിസ്സി സ്റ്റോഴ്സ്, കോഴിക്കോടൻ സ്റ്റാർസ് എന്നിവർക്ക് കെ.പി.ട്ടി.എൽ. ഭാരവാഹികൾ നന്ദി പറഞ്ഞു.