കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്

0
27

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂടിയിടിച്ച് നാൽപ്പതോളം പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഡ്രൈവിങ് സീറ്റിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും നാദാപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.