കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ജർമ്മൻ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു

0
26

കോഴിക്കോട്: കേരളം സന്ദർശിക്കാനെത്തിയ ജർമ്മൻ വിനോദസഞ്ചാരിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ്റെ മൂന്നാം പ്ലാറ്റ്‌ഫോമിൽ വെച്ച് തെരുവ് നായ കടിച്ചു. 14 പേരടങ്ങുന്ന ടൂർ ഗ്രൂപ്പിലെ അംഗമായ 60 കാരിയായ ആസ്ട്രിഡ് ഹുകൽ എന്ന സ്ത്രീക്ക് കടിയേറ്റതിനെ തുടർന്ന് വലതു കാലിന് പരിക്കേറ്റു. കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് (20633) തൃശ്ശൂരിലേക്ക് കയറാൻ സംഘം കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോൾ വിനോദസഞ്ചാരി അബദ്ധത്തിൽ നായയുടെ മേൽ ചവിട്ടിയതാണ് നായയെ കടിക്കാൻ പ്രേരിപ്പിച്ചത്.