കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധിച്ച എംപിമാരെ പ്രഥമ പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയരുതെന്ന് എംപി മുഹമ്മദ് അൽ മുത്തൈർ ആവശ്യപ്പെട്ടു. രോഗബാധിതരായ നിയമ നിർമ്മാതാക്കൾക്കായി ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശാനുസരണം അബ്ദുല്ല അൽ സലേം ഹാളിനോട് ചേർന്ന് ഒരു മുറി തയ്യാറാക്കി നൽകണമെന്ന് അദ്ദേഹം നിയമസഭയിലെ സെക്രട്ടേറിയറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ഈ വിധം അവർക്കും സെഷനിൽ പങ്കെടുക്കാനും
പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവരെ ദേശീയ അസംബ്ലി സെക്രട്ടറി ജനറൽ അല്ലം അൽ കന്ദാരി അഭിനന്ദിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. വരുന്ന ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അബ്ദുല്ല അൽ സലേം ഹാളിൽ എത്തിച്ചേർന്ന എംപിമാർക്ക് അവരുടെ പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള സാങ്കേതിക, ഭരണ സംവിധാനങ്ങളെക്കുറിച്ചും നിയമസഭയിലെ വിവിധ വകുപ്പുകളും മീഡിയ സെന്ററും നൽകുന്ന സേവനങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തി നൽകും.
Home Middle East Kuwait കോവിഡ്ബാധിച്ച എംപിമാരെ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയരുതെന്നാവശ്യം