കോവിഡ് ബാധിച്ച മരിച്ച ഇന്ത്യക്കാർക്ക് ധനസഹായം: ഇന്ത്യൻ എംബസിക്ക് സാരഥി കുവൈറ്റിന്റെ അഭിനന്ദനങ്ങള്‍

0
42

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ICSG യുമായി സഹകരിച്ച് ധനസഹായം നല്‍കാനുള്ള ഇന്ത്യന്‍ എംബസിയുടെ തീരുമാനത്തെ അഭിനന്ദനം അറിയിക്കുന്നതായി സാരഥി കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പലരുടേയും വേര്‍പാടില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കുള്ള താല്‍ക്കാലിക ആശ്വാസമാവുന്നതാണ്‌ ഇന്ത്യന്‍ എംബസ്സിയുടെ ഈ തീരുമാനം. മനുഷ്യത്വപരമായ തീരുമാനമെടുത്ത ഇന്ത്യന്‍ എംബസ്സിയേയും അതിനു നേതൃത്വം നല്കിയ ഇന്ത്യന്‍ അംബാസ്സിഡർ ശ്രീ.സിബി ജോർജ്ജിനേയും പ്രത്യേകം അഭിനന്ദിക്കുന്നതായി സാരഥി പ്രസിഡന്റ സജീവ് നാരായണൻ , ജനറൽ സെക്രട്ടറി ബിജു.സി.വി എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.