കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു. മലപ്പുറം നിലമ്പൂർ സ്വദേശിയായ ശ്യാംകുമാർ ആണ് മരണമടഞ്ഞത്. നാല്‍പത്തിയെട്ട് വയസ്സായിരുന്നു. മിഷ്രിഫ് ആശുപത്രിയില്‍ കോവിഡ്ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
ദാര്‍ അല്‍ ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ഹെല്‍ത്ത് കെയറില്‍ നഴ്സായ അനൂപാ സി നായരാണ് ഭാര്യ. ഹൃദ്യ ശ്യാംകുമാര്‍, ദൃശ്യ ശ്യാംകുമാര്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കൊറോണ മാനദണ്ഠങ്ങള്‍ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.