കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരോഗ്യമന്ത്രി പരിശോധിച്ചു

0
22

കുവൈത്ത് സിറ്റി :കൊറോണ വൈറസ് കുത്തിവയ്പ്പിനായി സജ്ജീകരിച്ചിട്ടുള്ള മിഷ്രെഫ് മൈതാനത്തെ ഹാളുകളിലൊന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബാ പരിശോധിച്ചു.ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡ, പൊതുജനാരോഗ്യ അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ തിഷ, എഞ്ചിനീയറിംഗ് കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഡോ. ബുത്തൈന അൽ മുദഫ്, എഞ്ചിനീയർ ഇബ്രാഹിം അൽ നഹാം തുടങ്ങി മന്ത്രാലയത്തിലെ നിരവധി നേതാക്കളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജഹ്റ , അൽ-അഹ്മദി, മിഷ്രെഫ് എന്നീ മൂന്ന് കേന്ദ്രങ്ങളാണ് കൊറോണ വാക്സിനേഷൻ നൽകാനായി നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ കൊറോണ വാക്സിൻ സംഭരിക്കുന്നതിനായി പ്രത്യേക കോൾഡ് സ്റ്റോറുകൾ തയ്യാറാക്കിയതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മൈനസ് 70 താപനിലയിലാണ് കോവിഡ് വാക്സിൻ സൂക്ഷിക്കേണ്ടത്. ഇതിനാവശ്യമായ കോൾ സ്റ്റോറുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ മുൻ‌ഗണനാ വിഭാഗത്തിൽപ്പെടുന്ന പ്രവാസികൾ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കുവൈത്ത് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.