കോവിഡ് സംബന്ധിച്ച് വ്യാജവാർത്ത: വൻതുക പിഴ ചുമത്തുമെന്ന് യുഎഇ

0
25

ദുബായ്: കോവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ. 20,000 ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. അംഗീകൃതമല്ലാത്ത വിവരങ്ങൾ പ്രസിദ്ധപ്പെടുത്താനും പാടില്ലെന്ന് ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു.ശനിയാഴ്ച ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

അധികൃതര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിച്ചാൽ പിഴ ഈടാക്കുമെന്നാണ് അറിയിച്ചത്. സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് മീഡിയാ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു.