കോവിഡ് 19: കുവൈറ്റില്‍ തിയറ്ററുകളും വിവാഹ മണ്ഡപങ്ങളും അനിശ്ചിത കാലത്തേക്ക് അടയ്ക്കും

കുവൈറ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ സിനിമാ തീയറ്ററുകളും വിവാഹ മണ്ഡപങ്ങളും അനിശ്ചിതകാലത്തേക്ക് അടയ്ക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപന സാധ്യത കൂട്ടും എന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനിയൊറയിപ്പുണ്ടാകുന്നത് വരെ വിവാഹ ഹാളുകളും സിനിമാ തീയറ്ററുകളും തുറക്കരുതെന്നാണ് നിർദേശം.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും അവസാനം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. എന്നാൽ ഗൾഫ് മേഖലയില്‍ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇവിടെ നിന്നു തന്നെയാണ്. 65 പേർക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നാലാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.