കോവിഡ് 19: കുവൈറ്റിൽ രണ്ട് പേർ‌ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 58 ആയി

0
28

കുവൈറ്റ്: രണ്ട് പേരിൽ കൂടി രോഗം സ്ഥിരീക‌രിച്ചതോടെ കുവൈറ്റിൽ കോവിഡ് 19 കൊറോണ വൈറസ് ബാധിതരുടെ എണ്ണം 58 ആയി. ഇറാനിൽ നിന്നെത്തിയ രണ്ട് യുവതികളിലാണ് കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക നിരീക്ഷണത്തിനായി മാറ്റി. ഇതിലൊരാളുടെ ആരോഗ്യനില മോശമാണെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ദരിച്ച് റിപ്പോർട്ടുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചത് മുതൽ തന്നെ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്