കുവൈറ്റ്: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരിൽ ഒരു ഇന്ത്യാക്കാരനും. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ കമ്പനിയിലെ ശുചീകരണ തൊഴിലാളി ആയ ഇയാൾക്ക് വൈറസ് ബാധിതനായി ചികിത്സയിൽ കഴിയുന്ന ഈജിപ്ത് സ്വദേശിയിൽ നിന്നാണ് രോഗം പടര്‍ന്നത്.
ഇയാളിൽ രോഗം സ്ഥിരീകരിച്ചതോടെ ഫർവാനിയയിൽ ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിലുള്ള 250ഓളം പേരെ ആഭ്യന്തര മന്ത്രാലയം ഇടപെട്ട് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിൽ നിരവധി ഇന്ത്യക്കാരും ഉണ്ടെന്നാണ് വിവരം. ഇതുവരെ 112 പേർക്കാണ് കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് രാജ്യം.