കോവിഡ് 19: കേരളത്തിൽ 32 പേർ കൂടി പോസിറ്റീവ്; 17 പേര്‍ വിദേശത്തു നിന്നെത്തിയവര്‍

0
24

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ വിദേശത്തു നിന്നെത്തിയവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 213 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

1,57,253 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേര്‍ വീടുകളിലാണുള്ളത്. 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.