കോവിഡ് 19: ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

0
9

ദോഹ: കോവിഡ് 19 വ്യാപന ഭീതിയിൽ ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അനിശ്ചിത കാലത്തേക്കാണ് അവധി. ഇനിയൊറയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പ്. സര്‍ക്കാർ-സ്വകാര്യ സ്കൂളുകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മിക്ക ഗൾഫ് രാജ്യങ്ങളും ഊർജിതമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. കുവൈറ്റിൽ നിലവിൽ 18 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗബാധിതരുടെ എണ്ണം കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊറോണ സംബന്ധിച്ച വിവരങ്ങൾ അറിയാനായി 24 മണിക്കൂർ കോൾ സെന്ററും സജ്ജമാക്കിയിട്ടുണ്ട്. 16000 എന്ന നമ്പറിൽ വിളിച്ചാൽ എല്ലാ വിവരങ്ങളും ലഭ്യമാകും.