കോവിഡ് 19: ദുബായിൽ ഇന്ത്യാക്കാരുള്‍പ്പെടെ 45 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0
24

അബുദാബി: 45 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ യുഎഇയിൽ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 198 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ ഇന്ത്യക്കാരാണ്. ഇതിന് പുറമെ യുകെ, കാനഡ, ഇന്ത്യ, പാകിസ്താൻ, ഫിലിപ്പൈൻസ്, ഇറാഖ്, കുവൈറ്റ്, ഇറ്റലി,പെറു, എത്യോപ്യ, സുഡാൻ, ഈജിപ്റ്റ്, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശയാത്ര കഴിഞ്ഞെത്തിയ ഒരാൾ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കാതെ മറ്റുള്ളവരുമായ ഇടപഴകിയിരുന്നു. ഇയാളിൽ നിന്ന് 17 പേർക്ക് രോഗം പകര്‍ന്നുവെന്നാണ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹുസൈനി അറിയിച്ചത്. അതേസമയം മൂന്ന് പേർ കൂടി രോഗമുക്തി നേടിയതോടെ യുഎഇയിൽ കോവിഡ് 19 മുക്തരായവരുടെ എണ്ണം 41 ആയി.