കോവിഡ് 19: യുഎഇയിൽ 27 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 140

0
30

ദുബായ്: രാജ്യത്ത് ഇന്ന് 27 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 140 ആയി. 31 പേർ പൂർണ്ണ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയതായി രോഗം ബാധിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാൻ ജനങ്ങൾ മുന്‍കരുതലെടുക്കണമെന്നാണ് നിർദേശം. പൊതുജനങ്ങള്‍ പരസ്പരം അകലം പാലിക്കണമെന്നും കൂട്ടായ്മകൾ ഒഴിവാക്കണമെന്നും അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്.