കോവിഡ് 19: സൗദിയിൽ ഇന്ന് ആറ് മരണം; രോഗബാധിതർ 1720

0
16

റിയാദ്: സൗദിയിൽ കോവിഡ് ബാധിതരായി ആറ് പേർ കൂടി ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 16 ആയി ഉയർന്നു. അഞ്ച് പ്രവാസികളും ഒരു സ്വദേശിയുമാണ് മരിച്ചത്. ഇന്ന് പുതിയതായി 157 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 1720 പേർക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചത്.

ഇതില്‍ ഇന്ന് രോഗമുക്തരായ 99 പേർ ഉള്‍പ്പെടെ 157 ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിൽ തുടരുന്നവരിൽ 30 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്നാണ് സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചത്.