കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകള്‍ 159 ആയി. ഇതിൽ 22 പേർ രോഗമുക്തരായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട 11 പേരിൽ 9 പേർ യുകെയിൽ നിന്നെത്തിയ കുവൈറ്റികളാണ്. ഒരാൾ ലെബനൻ സ്വദേശിയും മറ്റൊരാൾ സ്വിറ്റ്സർലാന്‍ഡിൽ നിന്നെത്തിയ സ്വദേശിയും.
നിലവിൽ 137 പേരാണ് ചികിത്സയിൽ തുടരുന്നതെന്നാണ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചത്. ഇതിൽ അഞ്ച് പേർ ഐസിയുവിലാണ്.