കുവൈറ്റ് സിറ്റി: ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ വിജയത്തിൽ കുവൈറ്റ് ഒ.ഐ.സി.സി വിജയാഘോഷം നടത്തി. അബ്ബാസിയയിലെ ഒ.ഐ.സി.സി ഓഫിസിൽ വെച്ച് നടന്ന വിജയാഘോഷത്തിൽ ഒ.ഐ.സി.സി കുവൈറ്റ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്.പിള്ള അധ്യക്ഷനായിരുന്നു. നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ ഉത്ഘാടനം നിർവഹിച്ചു. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും വർഗീയ ശക്തികൾക്കെതിരെ നേടിയിട്ടുള്ള ഈ വിജയം മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നതെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിൽ നഷ്ടപെട്ട സീറ്റുകളിൽ ശരിയായ വിശകലനം നടത്തി അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടിക്ക് ഉന്നതവിജയം കരസ്ഥമാക്കാൻ ചിട്ടയായ പ്രവർത്തനം നടത്തണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. ദേശീയ സെക്രട്ടറിമാരായ നിസ്സാം തിരുവനന്തപുരം, സുരേഷ് മാത്തൂർ ജോയ് കരവാളൂർ, ജില്ലാ പ്രെസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ബൈജു പോൾ എന്നിവരും ജസ്റ്റിൻ തോമസ്, എബി കൈമുത്തുംപറമ്പിൽ, ജിജോ കോട്ടയം, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, ബാത്തർ വൈക്കം, ജാവേദ് ബിൻ ഹമീദ്, തോമസ് പള്ളിക്കൽ, അലി ജാൻ, കുര്യൻ തോമസ്, അൽ അമീൻ കൊല്ലം, വിൽസൺ വയനാട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഷബീർ കൊയിലാണ്ടി, ഇലിയാസ് പുതുവാച്ചേരി, സജിത്ത് മലപ്പുറം എന്നിവർ നേതൃത്വം നൽകി. നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ സ്വാഗതവും ട്രഷറർ രാജീവ് നാടുവിലേമുറി നന്ദിയും പറഞ്ഞു.