ചെറുവണ്ണൂർ: കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കാർ ഷോറൂമിന് സമീപത്തെ ആക്രിക്കടയിലാണ് തീപടർന്നത്. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുകയാണ്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.