ക്യാപ്റ്റൻ പൈലറ്റ് മുഹമ്മദ് അബ്ദുൾ റസൂലിൻ്റെ വേർപാടിൽ കുവൈത്ത് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി

0
105

കുവൈത്ത് സിറ്റി: അന്തരിച്ച ക്യാപ്റ്റൻ പൈലറ്റ് മുഹമ്മദ് മഹ്മൂദ് അബ്ദുൽ റസൂലിൻ്റെ കുടുംബത്തിന് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഹൃദയംഗമമായ അനുശോചനം അറിയിച്ചു. വടക്കൻ കുവൈറ്റിൽ പരിശീലന ദൗത്യത്തിനിടെ കുവൈറ്റ് എയർഫോഴ്‌സിൻ്റെ വിമാനം തകർന്നാണ് ക്യാപ്റ്റൻ മരിച്ചത്. കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ്, ക്യാപ്റ്റൻ അബ്ദുൾ-റസൂലിൻ്റെ വേർപാടിൽ അനുശോചന സന്ദേശം അറിയിച്ചു.