ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം

0
22

ക്രിസ്തുമസിനെ വരവേൽക്കാൻ ആവേശഭരിതരായി കുവൈറ്റിലെ ഇന്ത്യന്‍‌ സമൂഹം. ഇന്ത്യക്കാർ കൂടുതലായുള്ള അബ്ബാസിയ, സല്‍മിയ, മങ്കഫ് മേഖലകളിലെല്ലാം കരോള്‍ ഗ്രൂപ്പുകൾ സജീവമായിക്കഴിഞ്ഞു. ലൈറ്റുകളും അലങ്കാരങ്ങളുമായി വീടുകളും ഫ്ലാറ്റുകളും ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളിൽ ക്രിസ്മസ് ട്രീയും സ്റ്റാറുകളും വരെ അലങ്കരിച്ചിട്ടുണ്ട്.

കുവൈറ്റിലെ പല വ്യാപാരസ്ഥാപനങ്ങളും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തയ്യാറായി ഷോറൂമുകൾ ലൈറ്റുകളും സ്റ്റാറുകളും തൂക്കി അലങ്കരിച്ചിട്ടുണ്ട്. ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ആളുകളെയും ആകർഷിക്കുന്നുണ്ട്. ക്രിസ്തുമസ് ദിനം കൂടുതൽ ആഘോഷമാക്കാൻ പലയിടത്തും അസോസിയേഷനുകളുടെ നേതൃത്വത്തിൽ പല മത്സരപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.