ക്രിസ്റ്റൽ മെത്തുമായി ഒരാൾ അറസ്റ്റിൽ

0
10

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ പെട്രോളിങ് ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയ്ക്കിടെ ക്രിസ്റ്റൽ മെത്ത് ലഹരി മരുന്നുമായി ഒരാൾ അറസ്റ്റിലായി. ഡ്രൈവറുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വാഹനം പരിശോധിച്ചത്. അതിൽ സൂക്ഷിച്ചിരുന്ന ഒരു ബാഗിൽ നിന്നുമാണ് ക്രിസ്റ്റൽ മെത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് മാറ്റുകയും ചെയ്തു. പ്രതി ഒരു വലിയ മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ ഭാഗമാണോ എന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.