കുവൈത്ത് സിറ്റി: കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി ബിദൂനി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് പ്രതിയെ പിടികൂടിയത്. 16 കിലോഗ്രാം ക്രിസ്റ്റൽ മെത്താണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 250,000 കുവൈത്തി ദിനാർ വില വരും. ചോദ്യം ചെയ്യലിൽ, പിടിച്ചെടുത്ത മയക്കുമരുന്നുകൾ വിതരണത്തിനായി കൈവശം വെച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. തുടർനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫര്‍ ചെയ്തു.