ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന്  ആരോപണം.

0
32

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന്  ആരോപണം. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ് പാമ്പുകടിയേറ്റ് കഴിഞ്ഞ ദിവസം മരിച്ചത്.

രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സ്‌കൂളിലെ കുട്ടികള്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ഥികള്‍  വിശദീകരിച്ചു. സംഭവത്തില്‍ ആരോപണവിധേയനായ ആധ്യാപകനെ സസ്‌പെന്റ് ചെയ്‌തു.

ബുധനാഴ്ച വൈകുന്നേരം ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്നും കുട്ടികള്‍ പറഞ്ഞു. ആദ്യ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു.

 

സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥികള്‍. പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് അറിയിച്ചിട്ടും ക്ലാസിൽ ഉണ്ടായിരുന്ന അധ്യാപകര്‍ പഠനം തുടരുകയായിരുന്നു. വിദ്യാർഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധ്യാപകര്‍ തയ്യാറായില്ലെന്നും സഹപാഠികള്‍ പറ‍ഞ്ഞു. സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷഹ്‍ല ഷെറിൻ (8) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്.