അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കർശന പരിശോധനയുമായി ഒമാനിൽ തൊഴിൽ മന്ത്രാലയം. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ നിന്ന് 66 അനധികൃത തൊഴിലാളികളെ പിടിക്കൂടി. തൊഴിൽ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന നടത്തിയ പരിശോധനനയിലാണ് ഇവർ പിടിയിലായത്.
.
മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്നുമുതൽ തൊഴിൽ മന്ത്രാലയത്തിൻറെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്.