കർഷക നേതാക്കൾ സർക്കാറുമായി ഇന്ന് ഏഴാം വട്ട ചർച്ച നടത്തും

0
21

ഡൽഹി: കർഷകസംഘടനകളുടെ പ്രതിനിധികളും കേന്ദ്ര മന്ത്രിമാരും തമ്മിൽ ഏഴാം വട്ട ചർച്ച ഇന്ന് നടക്കും. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ച്‌ സമരം ഒത്തുതീർക്കണമെന്ന്‌ സംയുക്ത കർഷകമുന്നണി അന്ത്യശാസനം നൽകി‌.

കർഷകദ്രോഹ വൈദ്യുതി ബിൽ പിൻവലിക്കുക, രാജ്യതലസ്ഥാന മേഖലയിലെ മലിനീകരണം തടയൽ ഓർഡിനൻസിന്റെ പരിധിയിൽനിന്ന്‌ കർഷകരെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളിൽ കഴിഞ്ഞ ചർച്ചയിൽ ധാരണയായി. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ രേഖാമൂലം ഉറപ്പുനൽകിയിട്ടില്ല.

ഇന്നത്തെ ചർച്ച വിജയിച്ചില്ലെങ്കിൽ ഡൽഹി–-മനേസർ–-പൽവാൽ എക്‌സ്‌പ്രസ്‌ വേയിൽ മാർച്ച്‌ നടത്തുമെന്ന്‌ സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്‌. 26നു ഡൽഹിയിൽ കർഷകരുടെ റിപ്പബ്ലിക് പരേഡും നടത്തും