കൽക്കരിപ്പുക ശ്വസിച്ച് മൂന്ന് വീട്ടുജോലിക്കാർ മരിച്ചു

0
21

കുവൈത്ത് സിറ്റി: കബ്ദ് ഏരിയയിലെ ഫാം ഹൗസിനുള്ളിൽ കൽക്കരിയിൽ നിന്നുള്ള പുകയിൽ ശ്വാസം മുട്ടി മൂന്ന് ഏഷ്യൻ ഗാർഹിക തൊഴിലാളികൾ മരിച്ചു. 46, 54, 23 വയസ്സുള്ള വീട്ടുജോലിക്കാരെയാണ് തൊഴിലുടമ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിടെയെത്തിയ പാരാമെഡിക്കുകൾ തൊഴിലാളികൾ മരിച്ചുവെന്ന് അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.