ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

0
10

ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഹാജി കെവി അബ്ദുല്ലക്കുട്ടി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ ചാവക്കാട് സ്വദേശിയാണ്. സാമൂഹിക സേവന രം​ഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെഎംസിസി നേതൃ സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. മൊയ്തീൻകുഞ്ഞ് മുസ്ലിയാർ – ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: സഫിയാബി. മക്കൾ: റുക്നുദ്ദീൻ, റഹ്മുദ്ദീൻ, റൈഹാന, റുക്സാന.