കുവൈറ്റിലെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഖൈത്താൻ ബ്രാഞ്ചിൽ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഇപ്പോൾ വെറും ഒരു ദിനാറിനു ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ 15ഓളം ടെസ്റ്റുകൾ ഉൾപ്പെട്ട ഫുൾ ബോഡി ചെക്കപ്പ് 10 ദിനാറിനും ലാബ് ഉൾപ്പെടെയുള്ള മറ്റു സർവിസുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട് .രാവിലെ ഏഴുമുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന മെട്രോ ഖൈത്താനിൽ ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്റൽ, ജനറൽ മെഡിസിൻ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ലാബ്, എക്സ്റേ, അൾട്രാസൗണ്ട്, ഫാർമസി എന്നീ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു. ഓൺലൈൻ
അപ്പോയ്ന്റ്മെന്റ് വഴിയും ഇപ്പോൾ ഡോക്ടർ കൺസൽറ്റേഷൻ ബുക്ക് ചെയ്യാനാവും. സാമ്പത്തിക പരിമിതികൾ കാരണം ആർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, ഇത്തരം ഹെൽത്ത് കെയർ പാക്കേജുകൾ ലഭ്യമാക്കിയിരിക്കുന്നത് മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതിന് വേണ്ടിയാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു. പ്രാപ്യതയ്ക്കും താങ്ങാനാവുന്ന വിലയ്ക്കും മുൻഗണന നൽകുന്നതിലൂടെ, ആരോഗ്യ പരിരക്ഷാ ലഭ്യതയിലെ വിടവ് നികത്താനും ഖൈത്താനിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും മെട്രോ മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നു.