കുവൈത്ത് സിറ്റി: ഖൈഫാൻ ഏരിയയിലെ റസിഡൻഷ്യൽ ഹൗസിന് തീപിടിച്ചു. തിങ്കളാഴ്ചയാണ് സംഭവം. തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ വ്യക്തിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. അൽ ഷഹീദ്, ഷുവൈഖ് വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. തീപിടിത്തത്തിൻ്റെ കാരണവും അപകടത്തിന് കാരണമായേക്കാവുന്ന സുരക്ഷാ പ്രശ്‌നങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.