മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചാക്ക ബൈപ്പാസ് അടച്ചിടാന്‍ തീരുമാനമായി. ആറു മാസത്തേക്കാണ് ഗതാഗത ക്രമീകരണം.
ഗതാഗത ക്രമീകരണം വരുന്നതോടെ ഏറ്റവും കൂടുതല്‍ ഗതാതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളത് ശ്രീകാര്യം ജംഗ്ഷനിലാണ്. രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലു വരെ ഉള്ള സമയങ്ങളില്‍ കൊല്ലം ഭാഗത്ത് നിന്ന് നഗരത്തിലേക്ക് ബൈപ്പാസ് വഴി കടത്തിവിടില്ല പകരം ശ്രീകാര്യം വഴിയാണ് വാഹനഗതാഗതം അനുവദിക്കുക. ഗതാഗത നിയന്ത്രണം വരുന്നതോടെ ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പുകളുടെ സ്ഥാനം മാറും. നഗരത്തിലേക്ക് വരുന്ന ബസുകള്‍ നിലവിലെ സ്റ്റോപ്പില്‍ നിന്നും 50 മീറ്റര്‍ മുന്നിലോട്ട് മാറ്റി നിര്‍ത്തണം. കൊല്ലം ഭാഗത്ത് നിന്നും വരുന്ന ബസുകളും നിലവിലെ സ്റ്റോപ്പില്‍ നിന്നും 50 മീറ്റര്‍ മുന്നോട്ട് മാറ്റി നിര്‍ത്തണം.
ഗതാഗത നിയന്ത്രണത്തിനായി 60 പോലീസുകാരും 20 ട്രാഫിക് വാര്‍ഡന്‍മാരും ഉള്‍പ്പെടെയുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. ഗതാഗത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടായാല്‍ സിറ്റി പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാം ഫോണ്‍: 0471-2335410, 0471-2336410, 0471-2337410.